fraud case
പ്രതീകാത്മക ചിത്രം
Last Updated :20 October 2026, 6:54 pm IST
Author :Amal Joy

News Now

അബുദാബി: യുഎഇയില്‍ മുതിര്‍ന്ന പൗരന്‍മാരെ ലക്ഷ്യമിട്ടുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്.ഡിവൈസുകളെയോ സിസ്റ്റങ്ങളെയോ ഹാക്ക് ചെയ്യുന്നതിന് പകരം വേണ്ടപ്പെട്ടവരുടെ ശബ്ദത്തില്‍ വിളിച്ച് പണം കൈമാറാന്‍ പറയുന്നതാണ് തട്ടിപ്പുകാരുടെ രീതി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച മക്കളുടെയോ ബന്ധുക്കളുടെയോ ശബ്ദം അനുകരിച്ച് ഫോണ്‍ കോള്‍ ചെയ്ത് പണം കൈമാറാന്‍ ആവശ്യപ്പെട്ടും. ബാങ്കിങ് ആപ്ലിക്കേഷനുകളിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് പല മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടത്ര അറിവില്ലാത്തത് തട്ടിപ്പ് സംഘങ്ങള്‍ മുതലെടുക്കുന്നു. സൈബര്‍ തട്ടിപ്പുകാര്‍, മുതിര്‍ന്ന പൗരന്മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ, ചെറിയ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ ശബ്ദം അനുകരിക്കാനും, അതുവഴി ഇരകളെ കബളിപ്പിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ തട്ടിയെടുക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, സോഷ്യല്‍ മീഡിയ, ബാങ്കിങ് ആപ്ലിക്കേഷനുകള്‍ എന്നിവയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങളെക്കുറിച്ചും, ആധുനിക തട്ടിപ്പ് രീതികളെക്കുറിച്ചും പലര്‍ക്കും മതിയായ അറിവില്ലാത്തതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.

ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ ആണെന്ന തരത്തില്‍ ഫോണില്‍ വിളിച്ചും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്നോ അല്ലെങ്കില്‍ വിവരങ്ങള്‍ പുതുക്കേണ്ടതുണ്ടെന്നോ പറഞ്ഞ് തട്ടിപ്പുകാര്‍ ഇരകളെ വിശ്വസിപ്പിക്കുകയും, തുടര്‍ന്ന് ബാങ്ക് കാര്‍ഡ് വിവരങ്ങളോ ഫോണിലേക്ക് വരുന്ന വെരിഫിക്കേഷന്‍ കോഡോ ആവശ്യപ്പെടുകയും ചെയ്യുന്നു. വ്യാജ ലിങ്കുകള്‍ അടങ്ങിയ സന്ദേശങ്ങള്‍ ടെക്സ്റ്റ് മെസേജ് വഴിയോ വാട്‌സാപ്പ് വഴിയോ അയക്കുന്നത്, ഗതാഗത നിയമലംഘനം നടന്നിട്ടുണ്ടെന്ന പേരില്‍ സന്ദേശം അയച്ചുള്ള തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Summary

UAE experts explain the AI voice scam targeting seniors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates