
അബുദാബി: ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് 10 വര്‍ഷത്തെ ജനറല്‍ സാറ്റലൈറ്റ് സര്‍വീസസ് ലൈസന്‍സ് അനുവദിച്ച് യുഎഇ. പബ്ലിക് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും യുഎഇയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനും ഇനി സ്റ്റാര്‍ലിങ്കിന് കഴിയും.
ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) ആണ് സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് അനുവദിച്ചത്. വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സമുദ്ര, വ്യോമയാന മേഖലകള്‍ക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭിക്കും.
പുതിയ നീക്കം രാജ്യത്തിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും ദേശീയ നെറ്റ്വര്‍ക്കിന്റെ പ്രതിരോധശേഷി, സന്നദ്ധത, തുടര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുകയും സമുദ്ര, വ്യോമയാന ഗതാഗതം, ഊര്‍ജ്ജം, ലോജിസ്റ്റിക്സ്, അടിയന്തര പ്രതികരണം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളെ പിന്തുണയ്ക്കുകയും ചെയ്യും.
ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളുന്നതും ഉപയോക്തൃ തെരഞ്ഞെടുപ്പും ഇത്തരം സേവനങ്ങളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കും. മികച്ച സേവനം, ഉപഭോക്തൃ അനുഭവം, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ തുടര്‍ച്ച എന്നിവയ്ക്ക് സ്റ്റാര്‍ലിങ്കിന്റെ കടന്നുവരവ് യുഎഇക്ക് പ്രതീക്ഷ നല്കുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
UAE grants 10-year licence to Musk's Starlink for satellite internet services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അനുമതി; കണ്ണുംനട്ട് മസ്കും അദാനിയും

