
സൗദിയിലേക്ക് ഒരു സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനവും സൈനിക ഉപദേശകരെയും അയക്കും

News Now
ലണ്ടന്‍: ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് യുകെ. സൗദി നഗരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്‍ റോയല്‍ എയര്‍ഫോഴ്‌സ് ടൈഫൂണ്‍ ജെറ്റുകള്‍ സൗദി അറേബ്യയ്ക്ക് മുകളില്‍ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. എന്നാല്‍ ഹൂതി ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലേക്ക് ഒരു സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനവും സൈനിക ഉപദേശകരെയും അയക്കും. ഹൂതിവിമതര്‍ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്‍ നേരത്തെ തന്നെ സൗദിക്ക് പിന്തുണ നല്‍കുന്നുണ്ട്. ഹൂതി വിമതര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സൗദി വിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. ഈ ദൗത്യം 90 ദിവസത്തേക്ക് കൂടി നീട്ടിയതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
ഇപ്പോള്‍ വിന്യസിക്കുന്ന ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ പ്രതിരോധ ചുമതലകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.ഇതിനിടെ ഹൂതികള്‍ക്കെതിരായ ആക്രമണം ശക്തമാക്കിയ യെമന്‍ ഔദ്യോഗിക സേന തെയ്‌സില്‍ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി ഒരു സൈനിക വക്താവ് അറിയിച്ചു.
Summary
UK to Deploy Typhoon Jets in the Skies to Counter Houthi Attacks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









