പൗരത്വ ബില്ലിനെതിരെ മഹുവ മൊയ്ത്രയും സുപ്രീം കോടതിയില്‍

Last Updated :20 January 2024, 8:09 am IST

News Now

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിലെ വിവാദ ഭേദഗതിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് മൊയ്ത്രയുടെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിന് രജിസ്ട്രിയെ സമീപിക്കാനായിരുന്നു മറുപടി.

പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് ഇന്നലെ രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കിയത്. ഇതോടെ പൗരത്വ നിയമ ഭേദഗതി നിലവില്‍ വന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുപ്രീം കോടതിയില്‍ എത്തിയത്. 

ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ തന്നെ ഹര്‍ജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ മുഖ്യ ആക്ഷേപം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വ നിയമത്തിനെതിരെ മഹുവ മൊയ്ത്രയും സുപ്രീം കോടതിയില്‍