തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില കൂടുന്നു. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27പൈസയും 13 പൈസയുമാണ‌് കൂട്ടിയത‌്

Last Updated :20 January 2024, 8:00 am IST

News Now

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില കൂടുന്നു. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27പൈസയും 13 പൈസയുമാണ‌് കൂട്ടിയത‌്. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനു ശേഷം അഞ്ച‌് ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന‌് 52 പൈസയും പെട്രോളിന‌് 38 പൈസയും വർധിച്ചിരുന്നു.

കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 74 രൂപ 88 പൈസയും ഡീസലിന് 71 രൂപ 57 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 73 രൂപ 46 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 24 പൈസയുമാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 72 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 50 പൈസയാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 67.47 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്തിന് ഇന്ധന വില കൂടുന്നു; നിരക്കുകൾ ഇങ്ങനെ