
15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും ബിജെപിയില്‍; തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയനീക്കം
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുകന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ അംഗത്വമെടുത്തത്

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയനീക്കവുമായി ബിജെപി. 15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അടക്കം 18 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുകന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്.
അണ്ണാഡിഎംകെയില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നവരില്‍ പ്രധാന നേതാക്കള്‍. മുന്‍മന്ത്രി ഗോമതി ശ്രീനിവാസന്‍, മുന്‍ എംഎല്‍എ ആര്‍ ദുരൈസാമി, കരൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എ കെ വടിവേല്‍, കോണ്‍ഗ്രസ് നേതാവ് കെ ആര്‍ തങ്കരശ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മികച്ച നേട്ടം കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് ബിജെപി. എഐഎഡിഎംകെ സഖ്യം ഉപേക്ഷിച്ചതോടെ, ബിജെപി സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

ചികിത്സിക്കാന്‍ പണമില്ല; അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്

