
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ 5 പ്രധാന ബജറ്റുകള്‍
1947 ല്‍ ആര് കെ ഷണ്മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.

1947 ല്‍ ആര് കെ ഷണ്മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച നിരവധി സുപ്രധാന ബജറ്റുകള്‍ പില്ക്കാലത്ത് രാജ്യം കണ്ടു. സുപ്രധാന അഞ്ച് ബജറ്റുകള്‍ ഏതൊക്കെയെന്നു നോക്കാം
1 1957-58

ഈ ബജറ്റിലാണ് ടി ടി കൃഷ്ണമാചാരിയുടെ വെല്‍ത്ത് ടാക്സ് ഉള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചത്. വ്യക്തിഗത ആസ്തികളുടെ മൊത്തം മൂല്യത്തില്‍ നികുതി ചുമത്തി. ഇത് ഇന്ത്യയുടെ നികുതി നയത്തില്‍ കാര്യമായ മാറ്റം വരുത്തി.
21991- 1992
മന്മോഹന് സിങ് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പരിഷ്കരിക്കരിക്കുന്നതിന് നിര്‍ണായ പങ്ക് വഹിച്ചു. കസ്റ്റംസ് തീരുവ 220 ശതമാനത്തില്‍ നിന്ന് 150 ശതമാക്കി കുറച്ചു. ഇത് ഇന്ത്യന്‍ വ്യാപാര രംഗത്ത് ആഗോളതലത്തില്‍ ഗുണം ചെയ്തു. പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴില്‍ വിപ്ലവകരമായ ലിബറല്‍ നയങ്ങള്‍ കൊണ്ടു വന്നു. 'ലൈസന്‍സ് രാജ്' അവസാനിപ്പിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് കുറേക്കൂടി നിലയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത ബജറ്റാണിത്.
31997-98

ഫയല്‍ ചിത്രം
പി ചിദംബരം ആണ് '97 - 98 ബജറ്റ് അവതരിപ്പിച്ചത്. 'ഡ്രീം ബജറ്റ്'
എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അന്ന് വിശേഷിപ്പിച്ചത്. വ്യക്തിഗത ആദായ നികുതിയും കോര്‍പ്പറേറ്റ് നികുതിയും കുറച്ച ബജറ്റാണിത്. വ്യക്തിഗത ആദായ നികുതി നിരക്ക് 40 ശതമാനത്തില്‍ നിന്ന് 30 ശതമാക്കി കുറച്ചു. സര് ചാര്‍ജുകള്‍ ഒഴിവാക്കുകയും റോയല്‍റ്റി നിരക്കുകല്‍ കുറക്കുകയും ചെയ്തു.
42000-2001

ഫയല്‍
അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തിന് കീഴില്‍ യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ബജറ്റ്. കമ്പ്യൂട്ടറുകളുള്‍പ്പെടെ 21 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ച സിന്‍ഹയുടെ ബജറ്റ് ഐടി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. ഇത് വ്യാവസായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ഐടി വളര്‍ച്ചയുടെ കേന്ദ്രയി ഇന്ത്യയെ മാറ്റുന്നതില്‍ ഈ ബജറ്റ് നിര്‍ണായകമായി.
52017-2018

ഫയല്‍ ചിത്രം
അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് . 92 വര്‍ഷത്തിന് ശേഷം കേന്ദ്ര ബജറ്റും റെയില്‍വെ ബജറ്റും ഒരുമിച്ച് അവതരിപ്പിച്ചത് അന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



