
യുഎഇ ചുറ്റിയടിക്കാൻ ഇന്ത്യക്കാർക്ക് സൗജന്യ വിസ !
പാക്കേജിന്റെ ഭാഗമായി യു.എ.ഇയിൽ എവിടെ വേണമെങ്കിലും സന്ദർശിക്കാം

ന്യൂഡൽഹി: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സൗജന്യമായി യുഎഇ സന്ദർശിക്കാൻ അവസരം. ഓഗസ്റ്റ് ആദ്യ വാരം മുതൽ ഒക്ടോബർ 31 വരെ യുഎഇ സന്ദർശിക്കാൻ അബുദാബിയാണ് സൗജന്യ വിസ അനുവദിക്കുന്നത്. ഇതിനായി അബുദാബി ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടുള്ള ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ അവധിക്കാല പാക്കേജുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.
പാക്കേജിന്റെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിൽ തുടർച്ചയായി കുറഞ്ഞത് 3 രാത്രികൾ താമസിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന. ദുബൈ, ഷാർജ തുടങ്ങിയ മറ്റ് യു.എ.ഇ എമിറേറ്റുകളിലെ ഹോട്ടൽ താമസം ഇതിനായി പരിഗണിക്കില്ല. താമസം പൂർണ്ണമായും അബുദാബിയിൽ തന്നെ ആയിരിക്കണം. പാക്കേജിന്റെ ഭാഗമായി യു.എ.ഇയിൽ എവിടെ വേണമെങ്കിലും സന്ദർശിക്കാം
യാത്ര ആരംഭിക്കുന്നത് ഇന്ത്യയിലെ ഏതെങ്കിലും എയർപോർട്ടിൽ നിന്നായിരിക്കണം. പാക്കേജ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇന്ത്യയിലേക്കുള്ള കൺഫേംഡ് ആയ മടക്കയാത്രാ ടിക്കറ്റും ഒപ്പം ഉണ്ടായിരിക്കണം. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആദ്യം അപേക്ഷിക്കുന്ന 20,000 പേർക്ക് മാത്രമേ ഈ സൗജന്യ ആനുകൂല്യം ലഭിക്കുകയുള്ളൂ. അബുദാബി ടൂർ പാക്കേജ് ബുക്ക് ചെയ്യുമ്പോൾ ഈ വിസ ഫീസ് (ഏകദേശം 7,410 രൂപ) ട്രാവൽ ഏജൻസികൾക്ക് അബുദാബി ടൂറിസം വകുപ്പ് തിരിച്ചു നൽകും.
സർക്കാർ പോർട്ടലുകൾ വഴി വ്യക്തിപരമായി അപേക്ഷിച്ചാൽ ഈ സൗജന്യം ലഭിക്കില്ല. നിങ്ങൾ ബുക്ക് ചെയ്യുന്ന അംഗീകൃത ട്രാവൽ ഏജൻസി വഴിയായിരിക്കണം വിസ നടപടികൾ പൂർത്തിയാക്കേണ്ടത്. പണം അടയ്ക്കുന്നതിന് മുൻപായി നിങ്ങൾ തിരഞ്ഞെടുക്കുന്ന പാക്കേജ് 'DCT Abu Dhabi Free Visa' പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതാണോ എന്ന് ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. അല്ലെങ്കിൽ സാധാരണ വിസ ഫീസ് നൽകേണ്ടി വരും.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Abu Dhabi Offers Free UAE Visit Visas for Indian Tourists Until October 31.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



