News Now
ന്യുഡല്ഹി: ഡല്ഹി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില് എബിവിപിക്ക് ഉജ്ജ്വല വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില് എബിവിപി വിജയിച്ചപ്പോള്, എന്എസ്യുഐ വൈസ് പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കി.
പ്രസിഡന്റായി ആര്യന് മാന്, വൈസ് പ്രസിഡന്റായി രാഹുല് ഝാന്സ് ല, സെക്രട്ടറിയായി ക്രുണാല് ചൗധരി, ജോയിന്റ് സെക്രട്ടറിയായി ദീപിക ഝാ എന്നിവര് തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില് 50-ല് അധികം കോളേജുകളില് നിന്നായി 2.75 ലക്ഷത്തിലധികം വിദ്യാര്ഥികള് വോട്ട് രേഖപ്പെടുത്തി.
നാലു സ്ഥാനങ്ങളിലേക്കായി 21 സ്ഥാനാര്ത്ഥികളാണ് മത്സരരംഗത്തുണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്കാണ് കൂടുതല് പേര് മത്സരിച്ചത്. ക്യാംപസില് വോട്ടെടുപ്പിനോടനുബന്ധിച്ച് എബിവിപി, എന്എസ്യുഐ സംഘര്ഷമുണ്ടായതിനെ തുടര്ന്ന് ക്യാമ്പസുകളില് കനത്ത സുരക്ഷയ ഏര്പ്പെടുത്തിയിരുന്നു.
Summary
Akhil Bharatiya Vidyarthi Parishad (ABVP), the student wing affiliated with the Bharatiya Janata Party, secured a decisive victory in the Delhi University Students' Union (DUSU) Election 2025, winning the key posts of President, Secretary, and Joint Secretary, while the Congress-backed NSUI claimed the Vice President position
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







