ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് ഫത്തേപുര്‍ സ്വദേശിയായ ഹിമാന്‍ഷു അമ്മയെ കൊലപ്പെടുത്തിയത്

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തിSource by : പ്രതീകാത്മക ചിത്രം
Last Updated :25 February 2024, 4:29 pm IST

News Now

ഫത്തേപ്പുര്‍: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് ഫത്തേപുര്‍ സ്വദേശിയായ ഹിമാന്‍ഷു അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഹിമാന്‍ഷു നാലു ലക്ഷത്തോളം രൂപ കടത്തിലായിയെന്നാണ് വിവരം. ഗെയിമില്‍ നഷ്ടം സംഭവിച്ചപ്പോള്‍ പലരില്‍ നിന്നും ഇയാള്‍ കടം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. അമ്മായിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ രക്ഷിതാക്കളുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത ദിവസം നോക്കി അമ്മ പ്രഭയെ കൊലപ്പെടുത്തി. മൃതശരീരം ചാക്കിലാക്കി ട്രാക്ടറില്‍ യമുനയില്‍ കൊണ്ടുതള്ളുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലില്‍ യമുനയില്‍ നിന്ന് പ്രഭയുടെ മൃതദേഹം കണ്ടെത്തി. ഹിമാന്‍ഷുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates