
News Now
'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
ന്യൂഡല്ഹി: രാഹുല് ഗാന്ധിക്ക് പുറമേ, അഞ്ച് നേതാക്കളുടെ അക്കൗണ്ടുകള് കൂടി ട്വിറ്റര് ലോക്ക് ചെയ്തതായി കോണ്ഗ്രസ്. വക്താവ് രണ്ദീപ് സുര്ജേവാല, എഐസിസി ജനറല് സെക്രട്ടറിമാരായ കെ സി വേണുഗോപാല്, അജയ് മാക്കന്, ലോക്സഭ വിപ്പ് മാണിക്കം ടാഗോര്, സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര് ലോക്ക് ചെയ്തതെന്ന് കോണ്ഗ്രസ് വ്യക്തമാക്കി.
ട്വിറ്റര് നിയമങ്ങള് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള് ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില് പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ട്വിറ്റര് അക്കൗണ്ട് പൂട്ടിയിട്ടാല് തങ്ങള് ഇന്ത്യക്കുവേണ്ടി പോരാടുന്നതില്നിന്ന് പിന്തിരിയുമെന്ന് അവര് കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
So! After Shri @RahulGandhi, the Lord @narendramodi Ji and Vassal @Jack & @twitter have locked @rssurjewala, @ajaymaken & @sushmitadevinc.@INCIndia registers its protest and promises to continue the fight for each and all being wronged!
â pranav jha (@pranavINC) August 11, 2021
We shall hold on @AshwiniVaishnaw Ji !!
സര്ക്കാറിന്റെ സമ്മര്ദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റര് നടപടിയെന്നും കോണ്ഗ്രസ് ആരോപിച്ചു.ഡല്ഹിയില് കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്പതു വയസ്സുകാരിയുടെ കുടുംബത്തോടൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചതിനാണ് ട്വിറ്ററര് രാഹുല് ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയത്. ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര് ഡല്ഹി കോടതിയെ അറിയിച്ചുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

