കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

ന്യൂഡല്‍ഹി: കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഷ്ടപ്പെടുന്ന കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് മുന്നിലുള്ള വിലങ്ങുതടികള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്നും മോദി ഓര്‍മ്മിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന വേളയിലാണ് മോദിയുടെ വാക്കുകള്‍.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിലാണ് മോദി കാര്‍ഷിക നിയമങ്ങളെ കുറിച്ച് പ്രതിപാദിച്ചത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. നിയമങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥികളോട് മുന്നിട്ടിറങ്ങാന്‍ മോദി ആഹ്വാനം ചെയ്തു. 

കാര്‍ഷിക പരിഷ്‌കരണങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നിയമങ്ങള്‍ യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും അവസരങ്ങളും തുറന്നിടുന്നതാണ്.കര്‍ഷകരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ ഇതുവരെ അനുഭവിച്ചിരുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതാണ് പുതിയ പരിഷ്‌കരണങ്ങളെന്നും മോദി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates