
News Now
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യവിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി (vijay rupani)യും. പരിക്കേറ്റ രൂപാണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍, രണ്ടുമലയാളി പേരുകളും പുറത്തുവന്ന യാത്രാപട്ടികയിലുണ്ട്. യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാം നമ്പര്‍ യാത്രികനായിരുന്നു വിജയ് രൂപാണി.
വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം.
എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നതെന്ന് ഡിജിസിഎ അറിയിച്ചു.
Air Indiaâs Boeing 787-8 struggles to gain altitude shortly after departing Ahmedabad bound for London. It seems to stall and crashes into a residential area. The plane, a Boeing 788 was never involved in a fatal crash until today. pic.twitter.com/ppnLTpirQu
— Josh Cahill (@gotravelyourway) June 12, 2025
Air India AI171, a 787-8 Dreamliner, with around 242 passengers on board has reportedly crashed near Ahmedabad airport during take off. More details to follow. pic.twitter.com/k4HBIRHlQg
— Breaking Aviation News & Videos (@aviationbrk) June 12, 2025
2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. 2022 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സ്ഥാനം ഒഴിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






