ഭക്ഷണത്തിന് ബുദ്ധിമുട്ട്; അയോധ്യയിലെ കുരങ്ങൻമാർക്കായി ഒരു കോടി രൂപ സംഭാവന നൽകി അക്ഷയ് കുമാർ

രാ​മാ​യ​ണ​ത്തി​ലെ പു​രാ​ത​ന ക​ഥാ​പാ​ത്ര​മാ​യ ഹ​നു​മാ​ന്‍റെ വീ​ര സൈ​ന്യ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ളാ​യാ​ണ് അ​യോ​ധ്യ​യി​ലെ വാ​ന​ര​ന്മാ​രെ ക​ണ​ക്കാ​ക്കു​ന്ന​ത്.

Akshay Kumar
അക്ഷയ് കുമാർഫെയ്സ്ബുക്ക്
Last Updated :30 October 2024, 7:57 am IST
Edited by :Hima Prakash

ല​ക്നൗ: അ​യോ​ധ്യ​യി​ലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​ള്ള കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാണ് താരം ഇത്രയും രൂപ സംഭാവന നൽകിയത്. മാ​താ​പി​താ​ക്ക​ളാ​യ ഹ​രി ഓ​മി​ന്‍റെ​യും അ​രു​ണ ഭാ​ട്ടി​യ​യു​ടേ​യും ഭാ​ര്യാ​ പി​താ​വ് രാ​ജേ​ഷ് ഖ​ന്ന​യു​ടേ​യും പേ​രി​ലാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ പ​ണം സ​മ​ര്‍​പ്പി​ച്ച​തെ​ന്ന് ആ​ഞ്ജ​നേ​യ സേ​വ ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക ട്ര​സ്റ്റി പ്രി​യ ഗു​പ്ത വ്യ​ക്ത​മാ​ക്കി.

രാ​മാ​യ​ണ​ത്തി​ലെ പു​രാ​ത​ന ക​ഥാ​പാ​ത്ര​മാ​യ ഹ​നു​മാ​ന്‍റെ വീ​ര സൈ​ന്യ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ളാ​യാ​ണ് അ​യോ​ധ്യ​യി​ലെ വാ​ന​ര​ന്മാ​രെ ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​വ​ണ​നെ​തി​രാ​യ ശ്രീ​രാ​മ​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​വ​രെ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് ഇ​വി​ടു​ത്തെ കു​ര​ങ്ങ​ന്മാ​രെ​ക്കു​റി​ച്ചു​ള്ള ഐ​തി​ഹ്യം. ഈ ​വാ​ന​ര​ക്കൂ​ട്ടം ഇ​പ്പോ​ൾ ഭക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ ക​ഴി​ച്ച് ഉ​പേ​ക്ഷി​ച്ച ഭ​ക്ഷ​ണ​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.

അ​ക്ഷ​യ് കു​മാ​ർ വ​ള​രെ ദ​യാ​നി​ധി​യും ഉ​ദാ​ര​മ​ന​സ്ക​നും മാ​ത്ര​മ​ല്ലെ​ന്നും സാ​മൂ​ഹി​ക ബോ​ധ​മു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ൻ കൂ​ടി​യാ​ണെ​ന്നും പ്രി​യ ഗു​പ്ത വ്യ​ക്ത​മാ​ക്കി. അ​യോ​ധ്യ​യി​ലെ പൗ​ര​ന്മാ​രെ​യും ന​ഗ​ര​ത്തെ​യും കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന് ശ്ര​ദ്ധ​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഒ​ന്നും അ​സൗ​ക​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കിയിട്ടുണ്ടെന്നും പ്രി​യ ഗു​പ്ത വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now