
'ദാദി മാ' ഇനിയില്ല; ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന, വത്സല ചെരിഞ്ഞു
ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന

ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ 'വത്സല' ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്.
ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്നയിലെ ഏറ്റവും പ്രായം കൂടിയതും എല്ലാവര്ക്കും പ്രിയപ്പെട്ടതുമായ ആന ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.
വനം ജീവനക്കാരുടേയും വന്യജീവി സ്നേഹികളുടേയും ഇടയില്‍ 'ദാദി മാ' എന്നും 'നാനി മാ' എന്നും വിളിപ്പേരുണ്ടായിരുന്ന ആനയ്ക്ക് 100ന് മുകളില്‍ പ്രായമുണ്ടായിരുന്നു.
കേരളത്തിലെ നിലമ്പൂരിലാണ് വത്സലയുടെ ജനനം. ആദ്യ കാലങ്ങളില്‍ തടി പിടിക്കാനാണ് വത്സലയെ ഉപയോഗിച്ചിരുന്നത്. 1971ല്‍ മധ്യപ്രദേശിലെ ഹോഷംഗാബാദിലേയ്ക്ക് കൊണ്ടു വരികയും പിന്നീട് 1993ല്‍ പന്ന ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റുകയുമായിരുന്നു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Vatsala, the Asia's Oldest Elephant, who earned names -- Dadi Maa, Nani Maa in her life journey of more than 100 years from Kerala to Madhya Pradesh, died at the Panna Tiger Reserve (PTR) on Tuesday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



