
അസമില്‍ ഭൂചലനം; 5.0 തീവ്രത, 16 കിലോമീറ്ററില്‍ പ്രകമ്പനം, ആളപായമില്ല
മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ വ്യാഴാഴ്ച് പുലര്‍ച്ചെ 2:25 ഓടെയാണ് അനുഭവപ്പെട്ടത്

ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ വ്യാഴാഴ്ച് പുലര്‍ച്ചെ 2:25 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. രാജ്യത്ത് ഏറ്റവും ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം. 1897ലും 1950ലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങള്‍ നടന്ന മേഖലയാണിത്.
ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എൻസിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



