ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതീകാത്മക ചിത്രംSource by : ഫയല്‍
Last Updated :23 February 2024, 9:18 pm IST

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തിങ്കളാഴ്ച സോഹ്നയിലെ ദംദമ ധനി ഗ്രാമത്തിലായിരുന്നു അപകടം.

കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെനിന്ന് പോയി. അല്‍പനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now