
പാകിസ്ഥാന് പണം, ഭീകരതയ്ക്കുള്ള സ്പോൺസർഷിപ്പ്; ഐഎംഎഫിനെ വിമർശിച്ച് ഇന്ത്യ, മുന്നറിയിപ്പ്
അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർഷിപ്പിനു പണം നൽകുന്നതിനു തുല്ല്യം

ന്യൂഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐഎംഎഫ്) പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ. പാകിസ്ഥാന് പണം നൽകുന്നത് അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർഷിപ്പിനു പണം നൽകുന്നതിനു തുല്ല്യമാണെന്നു വ്യക്തമാക്കി വോട്ടെടുപ്പിൽ നിന്നു ഇന്ത്യ വിട്ടു നിന്നു. ആഗോള സമൂഹത്തിനു അപകടകരമായ സന്ദേശം നൽകുന്നതാണ് സഹായമെന്നും ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് ധനസഹായം നൽകുന്നത് ഐഎംഎഫ് പരിശോധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ വിമർശനം. ഇതിന്റെ റിവ്യൂ പരിഗണനയിലാണ്.
ഐഎംഎഫിലെ സജീവ അംഗമെന്ന നിലയിൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നു ഇന്ത്യ വ്യക്തമാക്കി.
ഭീകരവാദത്തിനു പണം ദുരുപയോഗം ചെയ്യുന്നതു തടയാനായി രാജ്യന്തരതലത്തിലുള്ള നിരീക്ഷക സംവിധാനമായ സാമ്പത്തിക കർമ സമിതിയുടെ ഗ്രേ പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തിപ്പെടുത്തുന്നതായാണ് വിവരം.
ജമ്മു കശ്മീരിലേക്ക് അനധികൃതമായി ധാരാളം പണം ഒഴുകുന്നുണ്ട്. ഇതു തടയുക ലക്ഷ്യമാണെന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും



