
കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു; പാമ്പ് ചത്തു, യുവാവ് ആശുപത്രിയില്‍
ബിഹാറില്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്
പട്ന: ബിഹാറില്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വേഗത്തില്‍ സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
നവാഡ സ്വദേശിയായ സന്തോഷ് ലോഹറിനെ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാകുമെന്ന അന്ധവിശ്വാസത്തില്‍ ആണ് 35 കാരന് പാമ്പിനെ രണ്ട് തവണ തിരിച്ചുകടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയില്‍ എടുത്ത് കടിച്ചതിന് പിന്നാലെയാണ് പാമ്പ് ചത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇതിന് പിന്നാലെ ആരോഗ്യനില മോശമായ ലോഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവാവിനെ രജൗലി സബ്ഡിവിഷന് ആശുപത്രിയിലാണ് എത്തിച്ചത്. ലോഹര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം




