വിവാഹ ചടങ്ങിനിടെ വധുവരന്മാരെ ഒരുമിച്ച് എടുത്തുയര്‍ത്തി, കൈവിട്ട് യുവാവ്, പിന്നെ സംഭവിച്ചത് - വീഡിയോ 

വിവാഹ ചടങ്ങിനിടെ വധുവരന്മാര്‍ വീഴുന്നതാണ് ഒരേ സമയം എല്ലാവരിലും ചിരി പടര്‍ത്തിയ സംഭവം

വിവാഹ ചടങ്ങിനിടെ വധുവരന്മാരെ പിടിച്ചുയര്‍ത്തുമ്പോള്‍
Last Updated :20 January 2024, 8:49 am IST
Edited by :migrator

വിവാഹവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായ തോതില്‍ പ്രചരിക്കുന്ന കാലമാണിത്. വിവാഹവീഡിയോകള്‍ വ്യത്യസ്തമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ഇന്നത്തെ പുതിയ തലമുറ. ഇപ്പോള്‍ വിവാഹ പാര്‍ട്ടിക്കിടെ നടന്ന സംഭവമാണ് വൈറലാകുന്നത്.

വിവാഹ ചടങ്ങിനിടെ വധുവരന്മാര്‍ വീഴുന്നതാണ് ഒരേ സമയം എല്ലാവരിലും ചിരി പടര്‍ത്തിയ സംഭവം. അടുത്തടുത്ത് നിന്ന വധുവരന്മാരെ ഒരാള്‍ ഒരുമിച്ച് പിടിച്ചുയര്‍ത്തി. വധുവിനെ ഉയര്‍ത്തുന്ന സമയത്ത് പെണ്‍കുട്ടി കൈയില്‍ ഉണ്ടായിരുന്ന പൂക്കള്‍ മുകളിലേക്ക് എറിഞ്ഞു. 

ഈസമയത്ത് തന്നെ വധുവരന്മാരെ പിടിച്ചുയര്‍ത്തിയ യുവാവ് കൈ വിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നിയന്ത്രണം വിട്ട് ഇരുവരും താഴെ വീഴുന്നതും ഇത് കണ്ട് അവിടെ തടിച്ചുകൂടി നിന്ന ബന്ധുക്കളും നാട്ടുകാരും ചിരിക്കുന്നതുമാണ് വീഡിയോയില്‍ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now