
ഒറ്റത്തവണയായി രണ്ടുലക്ഷത്തിന് മുകളില്‍ വരെ കിട്ടാം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയില്‍ ഉടന്‍ തീരുമാനം
കോവിഡിന്റെ പശ്ചാത്തലത്തില്‍ പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത കുടിശ്ശിക ഉടനെ തന്നെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത കുടിശ്ശിക ഉടനെ തന്നെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കി ഉയര്‍ത്തിയത് ഒക്ടോബറിലാണ് പ്രാബല്യത്തില്‍ വന്നത്. പെന്‍ഷന്‍കാര്‍ക്കും സമാനമായ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ക്ഷാമബത്ത കുടിശ്ശിക ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. 18മാസമായി പിടിച്ചുവച്ചിരുന്ന ക്ഷാമബത്ത ഒറ്റത്തവണയായി നല്കാന് മന്ത്രിസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണപ്പെരുപ്പം നേരിടാന്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചത് മരവിപ്പിച്ചു നിര്‍ത്തി. മെയ് 2020 മെയ് മാസത്തിലായിരുന്നു ഈ തീരുമാനം. തുടര്‍ന്ന് 2021 ജൂണ്‍ മാസത്തില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള തീരുമാനവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.
ലെവല്‍ ഒന്ന് ജീവനക്കാര്‍ക്ക് 11,880നും 37,554നും ഇടയിലുള്ള തുക ക്ഷാമബത്തയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെവല്‍-13 ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂടും. ഇത് 1,44,200 നും 2,18,200നും ഇടയിലാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
