നികുതി പുനര്‍നിര്‍ണയ ഹര്‍ജി തള്ളി; കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഡല്‍ഹി ഹൈക്കോടതി Source by : ഐഎഎന്‍എസ്
Last Updated :28 March 2024, 12:27 pm IST

News Now

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ നികുതി പുനര്‍ നിര്‍ണയ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.

നേരത്തെ 2014-15, 2016-17 വര്‍ഷങ്ങളിലെ റീ അസസ്‌മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീഅസസ്‌മെന്റിനെതിരെ ഹര്‍ജി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെയുള്ള വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ, പുരുഷേന്ദ്ര കുമാര്‍ എന്നിവരുടെ ഉത്തരവ്. മുന്‍ വര്‍ഷങ്ങളിലെ റീഅസസ്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വിധി ഇതിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി.

Summary

ഡൽഹി ഹൈക്കോടതി കോൺഗ്രസിന്റെ ആദായ നികുതി പുനർനിർണയം നിർത്തിവയ്ക്കാൻ നൽകിയ ഹർജി തള്ളി. 2017 മുതൽ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെയുള്ള ഹർജികളാണ് തള്ളിയത്. നേരത്തെ നികുതി പുനർനിർണയത്തിനെതിരെ നൽകിയ ഹർജിയിൽ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates