സിപിഐ 40 സീറ്റില്‍; സിപിഎം അഞ്ചിടത്ത്; ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് പാര്‍ട്ടികള്‍

അയോധ്യ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സിപിഐ അറിയിച്ചു

സിപിഎം,സിപിഐ പതാകകള്‍
Last Updated :20 January 2024, 8:57 am IST


ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റില്‍ മത്സരിക്കുമെന്ന് സിപിഐ. 32 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ലഖിംപുര്‍, അയോധ്യ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സിപിഐ അറിയിച്ചു. 

അതേസമയം, സിപിഎം അഞ്ച് സീറ്റില്‍ മത്സരിക്കും. ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഎം പ്രസിദ്ധീകരിച്ചുു. സലിംപുര്‍,  ചണ്ടൗലി, കൊറാവോ, മറിന്‍ഹന്‍ എന്നീ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. 

ഇടത് പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ എസ്പിയെ പിന്തുണയ്ക്കും. നേരത്തെ, സിപിഐ, സിപിഎം, സിപിഐഎംഎല്‍ പാര്‍ട്ടികള്‍ എസ്പിയുമായി സഖ്യ നീക്കത്തിന് ശ്രമിച്ചിരുന്നു. അത് നടക്കാതെ വന്നതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഐ തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now