
സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്നുമുതൽ; രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കൽ പ്രധാന അജണ്ട
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെയാണ് സി പി എം പാർട്ടി കോൺഗ്രസ് നടക്കുക
ന്യൂഡൽഹി: സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കാനായാണ് പി ബി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും.
പാർട്ടി കോൺസിന്‍റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം പി ബി തയ്യാറാക്കിയ രാഷ്ട്രീയ സംഘടന റിപ്പോർട്ട് പരിഗണിക്കും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെയാണ് സി പി എം പാർട്ടി കോൺഗ്രസ് നടക്കുക. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ സംഘടനാ സമ്മേളനങ്ങൾ പൂർത്തിയായിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



