81കാരനായ മാതാ പ്രസാദ് നേരത്തെ രണ്ടുതവണ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Samajwadi Party's Mata Prasad Pandey is new Leader of Opposition in UP Assembly
മാതാ പ്രസാദ് പാണ്ഡെSource by : എക്സ്
Last Updated :28 July 2024, 5:18 pm IST

News Now

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാതാ പ്രസാദ് പാണ്ഡെയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 81കാരനായ മാതാ പ്രസാദ് നേരത്തെ രണ്ടുതവണ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവില്‍ ഇറ്റാവയില്‍ നിന്നുള്ള എംഎല്‍എയാണ് 81കാരനായ മാതാ പ്രസാദ്. ഏഴ് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാതാപ്രസാദ് പാണ്ഡെയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമല്‍ അക്തറാണ് ചീഫ് വിപ്പ്. ഡെപ്യൂട്ടി സ്പീക്കറായി രാകേഷ് വര്‍മയെ തെരഞ്ഞെടുത്തു, ലഖ്‌നൗവിലെ സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്ത് നടന്നത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates