റെയിൽവേ ട്രാക്കിൽ വീണ വ്യക്തിയെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോ​ഗസ്ഥ

പ്ലാറ്റ്‌ഫോമില്‍ നിന്ന് യാത്രക്കാരന്‍ ട്രാക്കിലേക്ക് വീഴുന്ന ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

മുംബൈ: റെയിൽവേ ട്രാക്കിൽ വീണ വ്യക്തിയെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോ​ഗസ്ഥ. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ഒരാൾ ട്രാക്കിലേക്ക് തലകറങ്ങി വീഴുകയായിരുന്നു. 

മഹാരാഷ്ട്രയിലാണു സംഭവം.കൂടെ നിൽക്കുന്നവർ ശ്രദ്ധിക്കാതിരുന്നപ്പോൾ നിമിഷങ്ങൾക്കകം വനിതാ ഓഫിസർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയി. ജീവന്‍ പണയം വച്ച് ട്രാക്കില്‍ വീണയാളെ രക്ഷപ്പെടുത്തുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാരിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates