
ഇനി റെയില്‍വേ പരിസരത്ത് നോക്കിയും കണ്ടും പെരുമാറണം!; തുപ്പിയാല്‍ കീശ കാലിയാകും; പിഴ ഇരട്ടിയാക്കി
റെയില്‍വേ പരിസരം വൃത്തികേടാക്കിയാല്‍ ഇനി പിഴ 1000 രൂപ.

ന്യൂഡല്‍ഹി: റെയില്‍വേ പരിസരം വൃത്തികേടാക്കിയാല്‍ ഇനി പിഴ 1000 രൂപ. നേരത്തെ 500 രൂപയായിരുന്നു. 2012ലെ റെയില്‍വേ ചട്ടം ഭേദഗതി ചെയ്താണ് നടപടി കര്‍ശനമാക്കിയത്. തിങ്കളാഴ്ച ഇത് പ്രാബല്യത്തിലായി.
പിഴയടച്ചില്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കും. കോടതിക്ക് 2000 രൂപ വരെ പിഴ ചുമത്താമെന്നും വ്യവസ്ഥയുണ്ട്. സ്റ്റേഷന് മാസ്റ്റര്‍, സ്റ്റേഷന് മാനേജര്‍, ടിക്കറ്റ് കലക്ടര്‍ റാങ്കില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന് എന്നിവര്‍ക്ക് പിഴ ചുമത്താന്‍ അധികാരമുണ്ടാകും.
ട്രെയിനിലോ റെയില്‍വേ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുക, തുപ്പുക, മല, മൂത്ര വിസര്‍ജ്ജനം, മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ഭക്ഷണം നല്‍കുക, തുണി കഴുകുക, വാഹനങ്ങള്‍ കഴുകുകയോ നന്നാക്കുകയോ ചെയ്യുക തുടങ്ങിയവയ്ക്ക് പിഴ ബാധകമാണ്. ഇതിന് പുറമേ റെയില്‍വേയുടെ സ്വത്തുക്കള്‍ വികൃതമാക്കുക, അനധികൃത ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍ എന്നിവയും കുറ്റകരമാണ്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Fine for littering railway premises increased
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



