അഞ്ച് വയസുള്ള, നില്‍ക്കുന്ന 'രാമന്‍'- അയോധ്യയില്‍ വിഗ്രഹം ഗര്‍ഭ ഗൃഹത്തില്‍ സ്ഥാപിച്ചു; 'രാം ലല്ല'യുടെ ചിത്രം പുറത്ത്

വിഗ്രഹത്തിന്റെ കണ്ണുകളടക്കം മൂടിക്കെട്ടിയ നിലയിലാണുള്ളത്. 22നു നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടരുന്ന മുറയ്ക്കായിരിക്കും മുഖത്തെ കെട്ടഴിക്കുക

രാമന്റെ വി​ഗ്രഹം/ എഎൻഐ
Last Updated :22 January 2024, 7:52 pm IST

ലഖ്‌നൗ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമന്റെ വിഗ്രഹം ഗര്‍ഭ ഗൃഹത്തില്‍ സ്ഥാപിച്ചു. അഞ്ച് വയസുള്ള, നില്‍ക്കുന്ന കുട്ടിയുടെ (രാം ലല്ല) രൂപത്തിലുള്ള രാമ വിഗ്രഹമാണ് സ്ഥാപിച്ചത്. 

വിഗ്രഹത്തിന്റെ കണ്ണുകളടക്കം മൂടിക്കെട്ടിയ നിലയിലാണുള്ളത്. 22നു നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടരുന്ന മുറയ്ക്കായിരിക്കും മുഖത്തെ കെട്ടഴിക്കുക. വിഗ്രഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

51 ഇഞ്ചുകളാണ് വിഗ്രത്തിന്റെ വലിപ്പം. മൈസൂരു സ്വദേശിയും വിഖ്യാത ശില്‍പ്പിയുമായ അരുണ്‍ യോഗിരാജാണ് വിഗ്രഹം നിര്‍മിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now