
സ്ത്രീധനമായി നല്‍കിയത് പഴയ ഫര്‍ണീച്ചര്‍; വരന് എത്തിയില്ല; കല്യാണം മുടങ്ങി
ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പൊലിസ് പറഞ്ഞു

തെലങ്കാന: സ്ത്രീധനമായി നല്‍കിയത് പഴയ ഫര്‍ണീച്ചര്‍ ആയതിനെ തുടര്‍ന്ന് വരന് കല്യാണത്തിനെത്തിയില്ല. തെലങ്കാനയിലാണ് സംഭവം. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പൊലിസ് പറഞ്ഞു.
വിവാഹച്ചടങ്ങിന് അവര്‍ എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അവന്റെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്ണീച്ചറുകളാണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
കല്യാണത്തിനായി എല്ലാ വിരുന്നും ഒരുക്കിയിരുന്നു. നിരവധി പേരെയും ക്ഷണിച്ചു. എന്നാല്‍ വരന് ചടങ്ങിനെത്തിയില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണീച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ ഉപയോഗിച്ച ഫര്‍ണീച്ചര്‍ നല്കിയതിനാല് വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം


