
News Now
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
പ്രകൃതിക്കു ഭീഷണിയൊരുക്കുന്ന മഞ്ഞവസന്തം

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയുഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

മുംബൈ: സമരം ചെയ്യുന്ന കര്ഷകരുടെ ദുരിതത്തില് അതിയായ വേദനയുണ്ടെന്നും സര്ക്കാര് അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നും നടന് ധര്മേന്ദ്ര. ഇതു രണ്ടാം തവണയാണ് 84കാരനായ ധര്മേന്ദ്ര കര്ഷകരെ പിന്തുണച്ചു രംഗത്തുവരുന്നത്. നേരത്തെ കര്ഷകരെ പിന്തുണച്ച് ചെയ്ത ട്വീറ്റ് ധര്മേന്ദ്ര ഡിലീറ്റ് ചെയ്തത് വിവാദമായിരുന്നു.
''കര്ഷക സഹോദരങ്ങളുടെ ദുരിതത്തില് അതിയായി വേദനിക്കുന്നു. സര്ക്കാര് എന്തെങ്കിലും വേഗം ചെയ്തേ പറ്റൂ''- ധര്മേന്ദ്ര ട്വീറ്റ് ചെയ്തു.
I am extremely in pain to see the suffering of my farmer brothers . Government should do something fast . pic.twitter.com/WtaxdTZRg7
â Dharmendra Deol (@aapkadharam) December 11, 2020
ഡല്ഹിയില് കോവിഡ് കേസുകള് കൂടുകയാണെന്നും അതുകൊണ്ട് കര്ഷക സമരം തീര്ക്കാന് സര്ക്കാര് ഇടപെടണെന്നുമായിരുന്നു കഴിഞ്ഞയാഴ്ച ധര്മേന്ദ്ര ആവശ്യപ്പെട്ടത്. ഈ ട്വീറ്റ് ഉടന് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിശദീകരണമൊന്നും നല്കാതെയായിരുന്നു ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ട്വീറ്റിന്റെ സ്ക്രീന്ഷോട്ട് പ്രചരിച്ചതോടെ, കമന്റുകളില് ദുഃഖിതനായാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്ന് ധര്മേന്ദ്ര വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



