ബോര്‍ഡുകള്‍ മറാത്തിയില്‍ അല്ലെങ്കില്‍ നികുതി ഇരട്ടി; കടുപ്പിച്ച് മുംബൈ കോര്പ്പറേഷന്
കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡ് മറാത്തി ഭാഷയിലല്ലെങ്കില്‍ ഇരട്ടി വസ്തുനികുതി ഈടാക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് തീരുമാനം

മുംബൈ: കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡ് മറാത്തി ഭാഷയിലല്ലെങ്കില്‍ ഇരട്ടി വസ്തുനികുതി ഈടാക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് തീരുമാനം. മെയ് ഒന്നുമുതല്‍ മുംബൈയില്‍ ഇത് നടപ്പാക്കുമെന്ന് ബിഎംസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
2018ലെ മഹാരാഷ്ട്ര ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ചട്ടം, 2022ലെ മഹാരാഷ്ട്ര ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതി നിയമം എന്നിവയിലെ റൂള്‍ 35, സെക്ഷന്‍ 36 സി എന്നിവ പ്രകാരമാണ് നടപടിയെന്ന് ബിഎംസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ഥാപനങ്ങളുടെയും കടകളുടെയും നെയിംപ്ലേറ്റുകള്‍ മറാത്തി ഭാഷയിലായിരിക്കണം. അല്ലാത്തപക്ഷം മെയ് ഒന്നുമുതല്‍ ഇരട്ടി വസ്തുനികുതി ഈടാക്കുമെന്നും ബിഎംസി അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡുകള്‍ മറാത്തി ഭാഷയിലാക്കാന്‍ സുപ്രീം കോടതി രണ്ട് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ വര്‍ഷം നവംബര്‍ 25 ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി. മറാത്തി ഭാഷയിലല്ലാത്ത സൈന്‍ബോര്‍ഡുകളുടെ ലൈസന്‍സും ബിഎംസി ഉടന്‍ റദ്ദാക്കും. ലൈസന്‍സ് പുതുക്കാന്‍ 25,000 മുതല്‍ 1.5 ലക്ഷം രൂപ വരെ കടകളും സ്ഥാപനങ്ങളും നല്‍കേണ്ടിവരുമെന്നും ബിഎംസി മുന്നറിയിപ്പ് നല്കി.
WHAT TO READ NEXT

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി


