
ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ വരുമോ?; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച പുരോഗമിക്കുന്നതായി കമ്പനി
ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കമ്പനി
മുംബൈ: ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കമ്പനി. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പുരോഗതി കൈവരിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനി വക്താവ് റോമ നായര്‍ പറഞ്ഞു. സാധ്യതകള്‍ പരിശോധിച്ച് ഇന്ത്യയില്‍ വാക്സിന് വിതരണം സാധ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ധാരണയില്‍ എത്തുക എന്നതാണ് ലക്ഷ്യമെന്നും വക്താവ് പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ജര്‍മ്മന്‍ ഔഷധ കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് വാക്സിന് വികസിപ്പത്. ഇത് അടുത്തയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്യാനാണ് ഫൈസറിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നെഗറ്റീവ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതിനാല്‍ വലിയ ജനസംഖ്യയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വെല്ലുവിളി സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഫൈസര്‍ അറിയിച്ചു. ഇന്ത്യയില്‍ വാക്സിന് വിതരണത്തിന് എത്തിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുള്ളതായും കമ്പനി അറിയിച്ചു.
ആഗോളതലത്തില്‍ വാക്സിന് വിതരണത്തിന് ഏര്‍പ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി സഹകരിച്ച് വരികയാണ്. ഓരോ രാജ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് അവിടെ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് മനസിലാക്കി വരികയാണ്. ഇതനുസരിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളുമായി ഫൈസറിന് കരാറുണ്ട്. ഇന്ത്യയുമായി വിതരണ കരാറിന് ധാരണയായിട്ടില്ല. വില, സ്റ്റോറേജ് തുടങ്ങിയ വിഷയങ്ങളാണ് തടസമായി നില്‍ക്കുന്നത്. 10 ദിവസം വരെ സൂക്ഷിക്കാന്‍ കഴിയുന്ന സ്റ്റോറേജ് സൗകര്യം കമ്പനിക്കുണ്ടെന്ന് ഫൈസര്‍ വക്താവ് അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



