കപ്പലുണ്ടായിരുന്ന 23 പാകിസ്താൻ ജീവനക്കാരെയും നാവിക സേന മോചിപ്പിച്ചു

കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍Source by : എക്സ്
Last Updated :30 March 2024, 8:11 am IST

News Now

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത കടൽകൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവിക സേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവിലാണ് കപ്പൽ വീണ്ടെടുത്തത്. കപ്പലുണ്ടായിരുന്ന 23 പാകിസ്താൻ ജീവനക്കാരെയും നാവിക സേന മോചിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അല്‍ കംബാര്‍ എന്ന ഇറാനിയന്‍ ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഹൈജാക്ക് ചെയ്തത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയ്യാറായതായി നാവികസേന അറിയിച്ചു. 23 പാകിസ്താന്‍ ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാനായെന്നും നാവികേസന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates