ബാല്‍ക്കണിയില്‍ നിന്ന് കരഞ്ഞ് നാലു വയസ്സുകാരി ; ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും അമേരിക്കയിലെ വീട്ടില്‍ മരിച്ച നിലയില്‍

വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

ബാലാജിയും ആരതിയും / ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:42 am IST
Edited by :migrator

മുംബൈ : ഇന്ത്യക്കാരായ ദമ്പതികളെ അമേരിക്കയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ നോര്‍ത്ത് ആലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസ്സുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇരുവരും കുത്തേറ്റ നിലയിലായിരുന്നു. മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പോലീസ് വ്യാഴാഴ്ചയാണ് വിവരം അറിയിച്ചത്. മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങള്‍ യുഎസിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു.

മകന്റേത് സന്തുഷ്ട കുടുംബമായിരുന്നു. അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവര്‍ അറിയിച്ചു. 
2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആരതിയും 2015 ലാണ് ന്യൂജഴ്‌സിയിലേക്ക് പോയത്. പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലായിരുന്നു ബാലാജി  ജോലി ചെയ്തിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now