വിശ്വസുന്ദരിയായി ഇന്ത്യയുടെ ഹർനാസ് സന്ധു; നേട്ടം 21 വർഷത്തിന് ശേഷം  

21കാരിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്

ഹർനാസ് സന്ധു
Last Updated :20 January 2024, 8:52 am IST

ജറുസലേം: മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടി ഇന്ത്യയുടെ ഹർനാസ് സന്ധു. 21കാരിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർനാസ് സന്ധു. 2000ത്തിൽ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. 

കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് ആൻഡ്രിയ മേസ ഹർനാസിനെ കിരീടമണിയിച്ചു. പാരഗ്വ മത്സരാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മൂന്നാമതെത്തിയത്. 

നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോൾ അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ എന്ത് ഉപദേശം നൽകുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹാർനസ് കിരീടം ചൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now