ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം; പിഎസ്എല്‍വി സി-61 നാളെ കുതിച്ചുയരും, കൗണ്ട്ഡൗണ്‍ തുടങ്ങി

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ സ്‌പേസ് സെന്ററില്‍ ആരംഭിച്ചു

ISRO's 101st launch; PSLV C-61 tomorrow, countdown begins
പിഎസ്എല്‍വി സി-61
Last Updated :17 May 2025, 10:15 pm IST

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-61 വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ 5.59നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണമാണിത്.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ സ്‌പേസ് സെന്ററില്‍ ആരംഭിച്ചു.ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്09 (റിസാറ്റ് 1ബി) നെ ആണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളില്‍ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്.

ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയര്‍ന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നല്‍കുന്നതിനും ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ സഹായകരമാകും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്സാറ്റ്, കാര്‍ട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇഒഎസ്-09 കൂടി ചേര്‍ക്കപ്പെടുന്നത്. 5 വര്‍ഷമാണ് ഇഒഎസ്-09ന്റെ ആയുസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now