
ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; 19 വർഷങ്ങൾക്ക് ശേഷം കന്നഡ സംവിധായകൻ അറസ്റ്റിൽ
2004 ൽ ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.

ബംഗളൂരു: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കന്നഡ സിനിമ സംവിധായകൻ എം.ഗജേന്ദ്ര (46) 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ബുധനാഴ്ചയാണ് ഗജേന്ദ്രയെ അറസ്റ്റ് ചെയ്തത്. 2004 ൽ ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.
ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്‍റെ സമൻസുകള്‍ക്കോ നോട്ടീസുകള്‍ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. 2008 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗജേന്ദ്ര പലപ്പോഴും ബംഗളൂരു സന്ദർശിക്കുകയും കന്നഡ സിനിമയിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ ഗജേന്ദ്രക്ക് ഒരു വീടുമുണ്ട്. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടയിലാണ് കൊലപാതകത്തിൽ ഗജേന്ദ്രയുടെ പങ്ക് കണ്ടെത്തുന്നത്. തുടർന്ന് ബംഗളൂരുവിലെ പുതിയ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

Related News


ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്

ഓപ്പറേഷൻ തൂഫാൻ: ബിഹാറിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞ നാല് വൻ ലഹരിക്കണ്ണികൾ വലയിൽ

