ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്.

Karnataka Family Seeks 'Spirit' Groom For Daughter Who Died 30 Years Ago,
മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം! Source by : പ്രതീകാത്മക ചിത്രം
Last Updated :13 May 2024, 7:23 pm IST

News Now

ബംഗളൂരു: മുപ്പതുവര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് പത്രത്തില്‍ അസാധരണമായ പരസ്യം ചെയ്ത് മാതാപിതാക്കള്‍!. ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് സംഭവം. കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്.

തങ്ങളുടെ മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'കുലേ മദിമേ' (Kule Madime) അഥവാ 'പ്രേത മധുവെ' (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തില്‍ അസാധാരണമായ പരസ്യം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കുലേ മദിമേ' ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടിയാണ് പത്രപരസ്യം. 'കുലാല്‍ ജാതിയില്‍ നിന്നും ബംഗേരയില്‍ നിന്നുമുള്ള (ഗോത്രം) ഒരു പെണ്‍കുട്ടിക്ക് വേണ്ടി ആണ്‍കുട്ടിയെ അന്വേഷിക്കുന്നു. 30 വര്‍ഷം മുമ്പാണ് കുട്ടി മരിച്ചത്. 30 വര്‍ഷം മുമ്പ് മരിച്ച അതേ ജാതിയില്‍പ്പെട്ട മറ്റൊരു ബാരിയില്‍ പെട്ട ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍, കുടുംബം 'പ്രേത മധുവെ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക, 'എന്നായിരുന്നു പരസ്യം.

പരസ്യം കണ്ടതിന് പിന്നാലെ അന്‍പതിലധികം പേരെങ്കിലും എത്തിയതായി കുടുംബം അറിയിച്ചു. പരസ്യം നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങുമെന്നായിരുന്നു ആശങ്ക, എന്നാല്‍ വ്യത്യസ്ത ജാതികളില്‍ നിന്ന് പോലും ആളുകള്‍ ഇതിന് തയ്യാറാണെന്നറിയിച്ചതായും കുടുംബം പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates