റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.

Will have to get married soon, says Rahul Gandhi
റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ Source by : പിടിഐ
Last Updated :13 May 2024, 4:57 pm IST

News Now

റായ്ബറേലി: തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തിന് തനിക്ക് ഉടന്‍ വിവാഹം കഴിക്കോണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുലിനൊപ്പം സഹോദരിയും സഹപ്രവര്‍ത്തകയുമായ പ്രിയങ്കയും വേദിയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ തവണ അപ്രതീക്ഷിത തോല്‍വി ഉണ്ടായതിന് പിന്നാലെയാണ് അമേഠി മണ്ഡലത്തില്‍ നിന്ന് മാറി ഇത്തവണ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ജനവിധി തേടുന്നത്. ഗാന്ധി കുടുംബത്തിന്റെ ഉറച്ച കോട്ടകളിലൊന്നായ അമേഠി 2019ല്‍ രാഹുലില്‍ നിന്ന് സ്മൃതി ഇറാനിയാണ് പിടിച്ചെടുത്തത്. 2004 മുതല്‍ 2019വരെ അമേഠിയില്‍ നിന്ന് രാഹുലാണ് ലോക്‌സഭയില്‍ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1981 മുതല്‍ 1991-ല്‍ മരിക്കുന്നതുവരെ രാജീവ് ഗാന്ധിയാണ് അമേഠിയില്‍ നിന്ന് ജയിച്ചത്. രാജീവ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ സതീഷ് ശര്‍മയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1998ല്‍ മണ്ഡലം ബിജെപി പിടിച്ചെങ്കിലും 1999 സോണിയ ഗാന്ധിയിലിലുടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.

ഗാന്ധി കുടംബത്തിന്റെ മറ്റൊരു ഉറച്ച കോട്ടയാണ് റായ് ബറേലി. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയിയായത്. ഇന്ദിരാഗാന്ധിയുയെയും ഭര്‍ത്താവ് ഫിറോസ് ഗാന്ധിയെയും ലോക്‌സഭയിലേക്ക് അയച്ച മണ്ഡലമാണ് റായ്ബറേലി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,67,178 വോട്ടുകള്‍ക്കാണ് സോണിയ ഗാന്ധിയുടെ വിജയം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം റായ്ബറേലിയില്‍ രാഹുലിന്റെ ആദ്യ പ്രധാന പ്രചാരണ പരിപാടിയായിരുന്നു ഇന്നത്തെ റാലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates