
ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന് കഴുത്തറുത്ത് കൊന്നു
വിവാഹത്തില്‍ നിന്ന് പിന്മാറിയതില് പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

ബംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ 32കാരന് കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതില് പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
32കാരനായ പ്രകാശുമായുള്ള വിവാഹനിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ബാലവിവാഹമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന് സ്ഥലത്ത് എത്തുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതില്‍ പ്രകോപിതനായ യുവാവ് വൈകീട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളെ ആക്രമിക്കുകയും പതിനാറുകാരിയെ പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് അറുക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന് അറസ്റ്റില്‍

കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നുപേരെ വെടിവെച്ചു കൊന്നു; ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവ്

