ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ 165 സീറ്റില്‍, കോണ്‍ഗ്രസിന് 92 ; ധാരണ
പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ധാരണയിലെത്തി. ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് ( ഐഎസ്എഫ് ) 37 സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്.
ബംഗാളിലെ ഹൂഗ്ലിയിലെ ഫര്‍ഫുറ ഷെരീഫ് ദേവാലയത്തിലെ അബ്ബാസ് സിദ്ദിഖി അടുത്തിടെ രൂപീകരിച്ച പാര്‍ട്ടിയാണ് ഐഎസ്എഫ്. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ പുതിയ പാര്‍ട്ടിയായ ഐഎസ്എഫുമായി കോണ്‍ഗ്രസ് സഖ്യം ചേരുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും തകര്‍ക്കാന്‍ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി.
പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. ഏപ്രില്‍ ഒന്ന്, ആറ്, 10,17,22,16, ഏപ്രില്‍ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ബംഗാളില്‍ ഭരണം നേടാന്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്റെ 'ചിരം' തിയേറ്ററുകളിലേക്ക്
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത


