മൈസൂരുവിൽ മഹിള കോൺ​ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു; ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം

മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറി വിദ്യ (36) ആണ് മരിച്ചത്

murder case
മഹിള കോൺ​ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നുപ്രതീകാത്മക ചിത്രം
Last Updated :22 May 2024, 8:50 am IST
Edited by :Anju

ബം​ഗളൂരു: മൈസൂരുവിൽ മഹിള കോൺ​ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. ‌മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് നന്ദീഷിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ ബാന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മൈസൂരു കെആർ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now