സൈക്കിള്‍ ഇടത് വശത്തിലൂടെ ഓടിച്ചു; 100 രൂപ പിഴ; കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പൊലീസ്

തെറ്റായ ദിശയിലൂടെയാണ് സൈക്കിള്‍ ഓടിച്ചതെന്ന് പറഞ്ഞാണ് പൊലീസ് നൂറ് രൂപ പിഴയിട്ടത്. 

നിയമം ലംഘിച്ച് സൈക്കിള്‍ ഓടിച്ചതിന് പിഴ ലഭിച്ച രാജ് ബഹ്ദൂര്‍ യാദവ്‌
Last Updated :20 January 2024, 8:44 am IST
Edited by :migrator

അഹമ്മദാബാദ്: ഗതാഗതനിയമം ലംഘിച്ചതിന് സൈക്കിള്‍ യാത്രക്കാരന് പിഴയിട്ട് പൊലീസ്. തെറ്റായ ദിശയിലൂടെയാണ് സൈക്കിള്‍ ഓടിച്ചതെന്ന് പറഞ്ഞാണ് സൂറത്ത് നിവാസിയ്ക്ക് ഗുജറാത്ത് പൊലീസ് നൂറ് രൂപ പിഴയിട്ടത്. 

48 കാരനായ രാജ്ബഹാദൂര്‍ യാദവ് ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. നിയമം ലംഘനം നടത്തിയെന്ന് പറഞ്ഞ് പൊലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി. തുടക്കത്തില്‍ മോട്ടോര്‍ വാഹനനിയമമനുസരിച്ചാണ് പിഴ ചുമത്തിയത്. പിന്നീട് ഇത് തിരുത്തി ഗുജറാത്ത് പൊലീസ് അക്ട് അനുസരിച്ച് കേസ് എടുത്ത് പിഴത്തുക കോടതിയില്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എല്‍ആര്‍ കോമള്‍ എന്ന പൊലീസുകാരനാണ് 48കാരനെതിരെ പിഴ ചുമത്തിയത്. താന്‍ ജോലിയ്ക്ക് പോകുന്നതിനിടെ പൊലീസ് തന്നെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എന്നിട്ട് നിയമം ലംഘനം നടത്തിയെന്ന് പറഞ്ഞ് പിഴ ചുമത്തുകയും പിഴത്തുക കോടതിയില്‍ അടയ്്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് രാജ്ബഹദൂര്‍ പറഞ്ഞു. സൈക്കിള്‍ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. ഇനി പിഴത്തുക കോടതിയല്‍ അടയ്ക്കാന്‍ പോകുന്നതിനായി താന്‍ ഒരുദിവസം ജോലി ഒഴിവാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിഴയിട്ടത് നിയമപ്രകാരമാണെന്ന് പൊലീസ് അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now