വന്ദേഭാരതില്‍ സാമ്പാറില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ, മാപ്പ് ചോദിച്ച് റെയില്‍വേ- വിഡിയോ
തിരുനെല്‍വേലി- ചെന്നൈ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികള്‍ കണ്ടെത്തിയതായി പരാതി
ചെന്നൈ: തിരുനെല്‍വേലി- ചെന്നൈ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തോടെ, ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന്‍ പ്രാണിയെ കണ്ടെത്തിയത്. മധുരയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നല്‍കി. ട്രെയിന്‍ സര്‍വീസ് മികച്ചതാണെങ്കിലും നല്‍കിയ ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.
Dear @AshwiniVaishnaw ji ,live insects ð¦ were found in the food served on the Tirunelveli-Chennai #VandeBharatExpress
— Manickam Tagore .Bð®ð³à®®à®¾à®£à®¿à®à¯à®à®®à¯ தாà®à¯à®°à¯.ப (@manickamtagore) November 16, 2024
Passengers have raised concerns over hygiene and IRCTCâs accountability.
What steps are being taken to address this and ensure food safety on premium trains? pic.twitter.com/auR2bqtmip
സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.ഭക്ഷണപ്പൊതിയുടെ അടപ്പില്‍ പ്രാണി കുടുങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി റെയില്‍വേ അറിയിച്ചു. ഈ സംഭവത്തില്‍ സേവന ദാതാവിന് 50,000 രൂപ പിഴയും ചുമത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണെന്നും യാത്രക്കാരുടെ പരാതികള്‍ ഉടനടി പരിഹരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

Related News

വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകള്‍ മാറും; രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകള്‍ വരും

92,990 രൂപ മുതല്‍ വില, അത്യാധുനിക ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; പുതിയ പള്‍സര്‍ 125, 150 മോഡലുകള്‍ വിപണിയില്‍
