
നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും
വിരമിച്ച ജഡ്ജിമാര്‍, മുന്‍ സംസ്ഥാന ഡിജിപി, സിബിഐ മുന്‍ ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കാനാണ് കോടതി തീരുമാനം

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സമിതിയെ തീരുമാനിക്കുക. വിരമിച്ച സുപ്രീംകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷനെന്നാണ് റിപ്പോര്‍ട്ട്.
വിരമിച്ച ജഡ്ജിമാര്‍, മുന്‍ സംസ്ഥാന ഡിജിപി, സിബിഐ മുന്‍ ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കാനാണ് കോടതി തീരുമാനം. സമിതി സംബന്ധിച്ച അന്തിമ ഉത്തരവ് ഇന്ന് പ്രഖ്യാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ജൂലൈ 20-ന് ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ അരങ്ങേറിയ സംഘര്‍ഷങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോര്‍ഡിംഗുകളും സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന സമിതിക്ക് മുന്‍പാകെ കൈമാറും. വനിതാ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.
എഫ്ഐആറുകള്‍ റദ്ദാക്കാന്‍ ഇടപെടും
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൈമാറാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം കോടതി പ്രയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത എല്ലാ സാധാരണ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എഫ്ഐആറുകളും പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
WHAT TO READ NEXT
നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
NEET Protest: High-level committee to probe police atrocities to be announced today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി ബെഞ്ചിൽ ഭിന്നത



