ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവ് 2025ന്റെ പതിമൂന്നാം പതിപ്പിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയര്‍പേഴ്‌സണ്‍ വി രാമസുബ്രഹ്മണ്യന്‍
Last Updated :27 January 2025, 5:23 pm IST

News Now

ചെന്നൈ: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍( എന്‍എച്ച്ആര്‍സി) പല്ലില്ലാത്ത കടുവയല്ലെന്നും സിവില്‍ കോടതിയുടേതിന് തുല്യമായ അധികാരങ്ങള്‍ അതിനുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വി രാമസുബ്രഹ്മണ്യന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവ് 2025ന്റെ പതിമൂന്നാം പതിപ്പിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാക്ഷികളെ വിളിച്ചു വരുത്താനും ഹാജരാകാന്‍ നിര്‍ബന്ധിക്കാനും ഞങ്ങള്‍ക്ക് അധികാരമുണ്ട്. ആരെങ്കിലും ഹാജരായില്ലെങ്കില്‍ തെളിവ് രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്. ഒരു സിവില്‍ കോടതിയുടേതായ എല്ലാ നടപടികളും തങ്ങള്‍ക്ക് പിന്തുടരാമെന്നും പല്ലില്ലാത്ത കടുവയല്ല ദേശീയ മനുഷ്യാവകാശ കമ്മീഷനെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

ദിനമണി എഡിറ്റര്‍ വൈദ്യനാഥന്‍ ആയിരുന്നു മോഡറേറ്റര്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന് ആഗോള അക്രഡിറ്റേഷന്‍ നല്‍കുന്നതിലെ കാലതാമസം സംഘടനയുടെ പ്രധാന വെല്ലുവിളിയാണെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ നടപ്പിലാക്കുകയെന്നത് മറ്റൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉയര്‍ന്ന നിലവാരമുള്ള കോണ്‍ക്ലേവ് നിലനിര്‍ത്തിയ രാജ്യത്തെ ഏകപത്രമാണ് ദി ന്യൂ ഇന്ത്യന്‍ എന്ന് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗള പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates