
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ലഖ്നൗ: ബോളിവുഡ് നടി ദിഷ പഠാനിയുടെ അച്ഛനും മുന് എസ്പിയുമായ ജഗ്ദീഷ് സിങ് പഠാനി തട്ടിപ്പിന് ഇരയായി. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഗവണ്മെന്റ് കമ്മീഷനിലെ ഉയര്ന്ന സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഗദീഷിന്റെ പരാതിയില് അഞ്ച് പേര്ക്കെതിരെ പൊലീസ് കേസെടുത്തു.
ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര് ഗര്ഗ്, ആചാര്യ ജയപ്രകാശ്, പ്രീത് ഗര്ഗ്, തിരിച്ചറിയാനാവാത്ത മറ്റൊരാള് എന്നിവര്ക്കെതിരെയാണ് കേസ്. ഉത്തര്പ്രദേശ് സ്വദേശിയായ ജഗദീഷ് പഠാനിയെ ദിവാകര് ഗര്ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുന്നത് ശിവേന്ദ്ര പ്രതാപ് വഴിയാണ്. രാഷ്ട്രീയത്തില് നല്ല ബന്ധമുണ്ടെന്ന് ഇവര് വിശ്വസിപ്പിച്ചു. ഗവണ്മെന്റ് കമ്മീഷനില് ചെയര്മാന്റേയോ വൈസ് ചെയര്മാന്റേയോ സ്ഥാനം വാഗ്ധാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ജഗദീഷിന്റെ വിശ്വാസം നേടിയെടുത്ത ഇവര് അഞ്ച് ലക്ഷം രൂപ പണമായും 20 ലക്ഷം രൂപ അക്കൗണ്ടിലൂടെയും കൈപ്പറ്റുകയായിരുന്നു. മൂന്ന് മാസമായിട്ടും ഒരു അറിവും ഇല്ലാതിരുന്നതോടെ ഇവരുമായി ബന്ധപ്പെട്ടു. ആദ്യം പണം തിരിച്ചു നല്കാമെന്ന് പറഞ്ഞെങ്കിലും ഭീഷണി മുഴക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തുടര്ന്നാണ് പരാതി നല്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



