ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ അരിവാള്‍; പ്രണയദിനത്തില്‍ പരിഭ്രാന്തി പടര്‍ത്തി യുവാവ്
ഫെബ്രുവരി പതിനാല് പ്രണയദിനത്തിലായിരുന്നു ഇയാള്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്

കൊല്‍ക്കത്ത ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി ബസ് സ്റ്റോപ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് പരിഭ്രാന്തി പടര്‍ത്തി യുവാവ്. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് ആക്രോശിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് സംഭവം.
ഫെബ്രുവരി പതിനാല് പ്രണയദിനത്തിലായിരുന്നു ഇയാള്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഭര്‍ത്താവ് ഗൗതം ഗുച്ചൈതിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി സമീപത്തെ ബസ് സ്റ്റോപ്പിന് സമീപം ചുറ്റിനടക്കുകയും നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയുമായിരുന്നു. നാട്ടുകാരാണ് ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്ക് മാനസിക്വസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് കൊല്‍ക്കത്തയിലെ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം




