ഇരുവരുടേയും ദാമ്പത്യ ജീവിതം നല്ല രീതിയില്‍ പോകുന്നത് കണക്കിലെടുത്ത് വിചാരണ നടത്തുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Orissa High Court
ഒറീസ ഹൈക്കോടതി Source by : ഫയല്‍
Last Updated :15 March 2025, 2:49 pm IST

News Now

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പട്ടുവെന്ന കുറ്റം ആരോപിക്കപ്പെട്ട മുസ്ലിം യുവാവിനെതിരെയുള്ള കേസ് ഒറീസ ഹൈക്കോടതി റദ്ദാക്കി . ഇരയായ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം തുടങ്ങിയതു ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് സിബോ ശങ്കര്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരുടേയും ദാമ്പത്യ ജീവിതം നല്ല രീതിയില്‍ പോകുന്നത് കണക്കിലെടുത്ത് വിചാരണ നടത്തുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ പ്രതിയായ പുരുഷനെ ജയിലലിടയ്ക്കുന്നത് അന്യായമായിരിക്കും. മാത്രമല്ല അവര്‍ ഒരുമിച്ച് കെട്ടിപ്പടുത്ത സമാധാനപരമായ ജീവിതത്തെ ഇത് തടസ്സപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ തട്ടിക്കൊണ്ടു പോവുകയും 8000 രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ടുപോയെന്നായിരുന്നു പരാതി. ഇതനുസരിച്ച് മുസ്ലീം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ഇതിനിടയില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവുകയും ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. ഇരുവരും ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ബന്ധം നയിക്കുന്നുവെന്നും ഈ കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമില്ലെന്നും വാദിച്ചു. ഇരുവരും രണ്ട് മതത്തിലുള്ളവരായതിനാല്‍ ഇരുകുടുംബങ്ങളും എതിര്‍ത്തതാണ് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രതി ചേര്‍ക്കപ്പെട്ട യുവാവിന്റെ അഭിഭാഷകന്‍ വാദിച്ചു.

കൗമാര കാലത്തെ പ്രണയബന്ധത്തില്‍ ബലപ്രയോഗത്തിന്റെ ഒരു ഘടകവുമില്ല. സാമ്പത്തിക നേട്ടത്തിനോ മറ്റേതെങ്കിലും നേട്ടത്തിനോ വേണ്ടി മറ്റൊരാളെ ലൈംഗിക പ്രവര്‍ത്തനങ്ങളിലേയ്ക്ക് നിര്‍ബന്ധിക്കുകയാണെങ്കില്‍ കുറ്റകൃത്യമാണ്. അപ്പോള്‍ അത് ചൂഷണമാണ്. എന്നാല്‍ പ്രണയത്തിലാകുകയോ, ഒളിച്ചോടുകയോ ചെയ്ത് വിവാഹിതരാകുന്ന കൗമാരക്കാരുടെ കാര്യത്തില്‍ ഇത് കുറ്റകൃത്യമായി പരിഗണിക്കരുതെന്നും ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ ഈ കേസില്‍ നിയമനടപടികള്‍ തുടരുന്നത് നിയമാനുസൃതമായ ഒരു ഗുണവും ചെയ്യില്ലെന്നും ഇരു കക്ഷികകള്‍ക്കും അനാവശ്യമായ ബുദ്ധിമുട്ടുകള്‍ മാത്രമേ വരുത്തി വെക്കൂ എന്നും കോടതി നിരീക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates