
പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; പ്രതിഷേധിച്ച 11 എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു
146 പ്രതിപക്ഷ എം പിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തത്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. രാജ്യസഭാ ചെയര്‍മാനാണ് സസ്പെന്ഷന് പിന്‍വലിച്ചത്.
ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടുമാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് 146 പ്രതിപക്ഷ എം പിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റ് ചേരുന്നതിന് മുന്നോടിയായുള്ള സര്‍വക്ഷിയോഗത്തിന് ശേഷമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി സസ്പെന്ഷന് പിന്‍വലിക്കുന്നതിനായി അഭ്യര്ഥിച്ചെന്ന് അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

Related News


പൈലറ്റും എസ്കോര്‍ട്ടുമില്ല; മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; വന്‍ സുരക്ഷ വീഴ്ച
ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്ഷന്

